വിക്ടേഴ്സ് ചാനലിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ,കമ്പ്യൂട്ടർവത്കരണത്തിനെതിരായി പാർട്ടി പുറത്തിറക്കിയ പുസ്തകം ചർച്ചയാകുന്നു. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ സിപിഎം മുഖപ്രസദ്ധീകരണമായ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകമാണ് പാർട്ടിയുടെ അവകാശവാദങ്ങളെ പ്രതിരോധത്തിലാക്കുന്നത്.
സിപിഎമ്മിന്റെ അവകാശവാദങ്ങൾക്ക് മറുപടിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പുസ്തകം വീണ്ടും പ്രചരിക്കുന്നത്. 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണ് വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തതെന്നും 2006 മെയ് 18നാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ എന്നും ഉമ്മൻ ചാണ്ടി ചോദിക്കുന്നു.
Leave a Comment