സൺറൈസേഴ്സ് ഹൈദരാബാദ് (SRH) ക്യാമ്പിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. 2025 ലെ ഐപിഎൽ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ടീം വലിയ ഒരു മാറ്റത്തിനാണ് ഒരുങ്ങുന്നത്. പരിശീലക സ്റ്റാഫിൽ ഒരു മാറ്റത്തോടെയാണ് ഇത് ആരംഭിച്ചത്. 2026 ലെ ഐപിഎല്ലിന് മുന്നോടിയായി ജെയിംസ് ഫ്രാങ്ക്ളിന് പകരക്കാരനായി മുൻ ഇന്ത്യൻ പേസർ വരുൺ ആരോണിനെ പുതിയ ബൗളിംഗ് പരിശീലകനായി നിയമിച്ചതായി തിങ്കളാഴ്ച ഹൈദരാബാദ് പ്രഖ്യാപിച്ചു.
എന്നാൽ ആരോണിന്റെ വരവ് ഇതിനകം തന്നെ പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഐപിഎൽ 2025-ലെ ഒരു വീഡിയോയിൽ, ഇഎസ്പിഎൻക്രിക്ഇൻഫോയിൽ ഒരു വിഡിയോയിൽ ഹൈദരബാദുമായി ബന്ധപ്പെട്ട് താരം ഇങ്ങനെ പറഞ്ഞു “മുഹമ്മദ് ഷമി [റിലീസ് ചെയ്യപ്പെടും] എന്ന് ഞാൻ പറയും, കാരണം അദ്ദേഹം വ്യക്തമായും തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. അവൻ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകയാണ്, ഒരുപക്ഷേ ഇഷാൻ കിഷനും, അവർ അദ്ദേഹത്തെ വലിയ വിലയ്ക്ക് സ്വന്തമാക്കി. ആ വിലക്ക് ഉള്ള പ്രകടനം ഒന്നും അവൻ നടത്തിയില്ല. അതിനാൽ തന്നെ ലേലത്തിൽ അവനെ അയക്കും. എന്നിട്ട് ചെറിയ തുകക്ക് സ്വന്തമാക്കാം.”
എന്തായാലും ഈ വീഡിയോ സമയത്ത് വരുൺ ആരോൺ ഒരു വിദഗ്ദ്ധൻ മാത്രമായിരുന്നു, SRH ക്യാമ്പിന്റെ ഭാഗമല്ലായിരുന്നു. എന്നിരുന്നാലും താരം ടീമിന്റെ തലപ്പത്തേക്ക് എത്തുമ്പോൾ ഷമിക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതകൾ നമുക്ക് തള്ളിക്കളയാൻ ആകില്ല. 2025-ൽ മുഹമ്മദ് ഷമിയുടെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് വലിയ പ്രതീക്ഷയിൽ ആയിരുന്നു. ലേലത്തിൽ 10 കോടി രൂപ ലഭിച്ച അദ്ദേഹം തിളങ്ങും എന്ന് കരുതി. എന്നാൽ 9 മത്സരങ്ങളിൽ നിന്ന് 11.23 എന്ന മോശം എക്കണോമി റേറ്റിൽ 6 വിക്കറ്റുകൾ മാത്രം വഴങ്ങി ഫോമും താളവും കണ്ടെത്താൻ പേസർ പാടുപെട്ടു.
പഞ്ചാബ് കിംഗ്സിനെതിരെ നടന്ന പോരിൽ 4 ഓവറിൽ താരം 75 റൺസ് വഴങ്ങി. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമായിരുന്നു അത്. ഒടുവിൽ, സൺറൈസേഴ്സ് ഹൈദരാബാദ് ശ്രീലങ്കയുടെ എഹ്സാൻ മലിംഗയെ ഷമിക്ക് പകരക്കാരനായി ടീം ഉൾപ്പെടുത്തി. 7 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടി മലിംഗ തിളങ്ങുകയും ചെയ്തു.
എന്തായാലും ഷമിയുടെ കാര്യത്തിൽ അപ്ഡേറ്റ് ഉടൻ അറിയാൻ സാധിക്കും.
https://twitter.com/i/status/1944716712697295329
Discussion about this post