അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ കരസേനാ മേധാവി എം എം നരവനെ ലഡാക്കിലെത്തി. അതിർത്തിയിലെ സേനേവിന്യാസം അദ്ദേഹം പരിശോധിക്കും. രണ്ടു ദിവസം ജനറല്‍ നാരാവ്‌നെ ലഡാക്കില്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം ചൈന അതിർത്തിയിൽ കൂടുതൽ സേനയെ ഇന്ത്യ വിന്യസിച്ചു. ദെംചോക് മുതൽ ചുമാർ വരെ ഉയരങ്ങളിലേക്കാണ് സൈന്യത്തെ വിന്യസിച്ചത്.
സംഘര്‍ഷം രൂക്ഷമായ ദക്ഷിണ പാംഗോങില്‍ ഇന്ത്യ- ചൈന സേനകള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ ജനറല്‍ നാരാവ്‌നെ വിലയിരുത്തും. ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതിര്‍ത്തിയില്‍ പലയിടത്തും ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യം പലയിടത്തും ബേസില്‍ നിന്നും മലമുകളിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റം ചെറുക്കുന്നതിന് വേണ്ടിയാണിത്.
ലഡാക്കിലെ പെംഗോങ് ഏരിയയിലെ നോര്‍ത്ത് ഫിംഗര്‍ 4 ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു. ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രദേശം ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകുന്നത്. അതിനിടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈനീസ് അധികൃതരുമായി സൈനിക തലത്തിലും രാഷ്ട്രീയതലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
Leave a Comment