ചിറയിൻകീഴിൽ കൂട്ട ആത്മഹത്യ : ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങിമരിച്ച നിലയിൽ

Published by
Brave India Desk

ചിറയിൻകീഴ്: തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപമാണ് മാതാപിതാക്കളും മക്കളും അടക്കം നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം പുറംലോകമറിഞ്ഞത്. വട്ടവിള വിളയിൽ വീട്ടിൽ സുബി (51), ഭാര്യ ദീപ കുമാരി (41), മക്കളായ അഖിൽ (17), ഹരിപ്രിയ (13) എന്നിവരെയാണ് വീടിനുള്ളിൽ കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയ ഇവരുടെ വളർത്തുനായയെ അവശ നിലയിൽ കണ്ടെത്തി. സന്ധ്യയായിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വിവരം പുറംലോകമറിയുന്നത്.

തങ്ങൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും, മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ജീവനൊടുക്കുകയാണെന്നുമുള്ള കത്ത് പോലീസിന് ലഭിച്ചു. ഒന്നര വർഷം മുമ്പാണ് പ്രവാസിയായിരുന്ന സുധി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തിയത്.

Share
Leave a Comment

Recent News