മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു

Published by
Brave India Desk

മുംബയ്: മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്.

ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി.തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്‌എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു . തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.

 

Share
Leave a Comment