Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ആന്ധ്ര‍യില്‍ ഹിന്ദുക്കളെ മതംമാറ്റി നൂറുകണക്കിന് ക്രൈസ്തവ ഗ്രാമങ്ങള്‍‍ ഉണ്ടാക്കി; വിഗ്രഹം തകര്‍ത്തതിൽ അഭിമാനം’ പാസ്റ്റർ അറസ്റ്റില്‍

അതില്‍ ഭൂരിപക്ഷവും സംഭവിച്ചത് 2004-09 കാലഘട്ടത്തില്‍, ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്താണ്.

by Brave India Desk
Jan 16, 2021, 09:31 am IST
in India
Share on Facebook
Tweet
WhatsApp
Telegram

വിശാഖപട്ടണം: ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലും ദൈവങ്ങളുടെ തലയില്‍ ചവിട്ടുന്നതിലും ആനന്ദിക്കുകയും ഗാമത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വിവാദ പ്രസ്താവന നടത്തിയ ക്രിസ്ത്യന്‍ പാസ്റ്റർ അറസ്റ്റില്‍. സാമൂഹിക മാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ നടത്തിയ അഹങ്കാര പ്രകടനത്തെ തുടര്‍ന്ന് കാക്കിനട സ്വദേശി പ്രവീണ്‍ചക്രബര്‍ത്തിയാണ് അറസ്റ്റിലായത്. വീഡിയോയി്ല്‍ പ്രവീണ്‍ പറയുന്നതിങ്ങനെയാണ്

‘ഞങ്ങള്‍ ആദ്യം സുവിശേഷം പ്രചരിപ്പിക്കുന്നു. പിന്നീട് അവിടെ വന്ന് സ്ഥിരമായി താമസിക്കുന്ന ഒരു പാസ്റ്ററെ ഏര്‍പ്പാടാക്കുന്നു. അങ്ങനെ അവിടെ ഈ പ്രവര്‍ത്തനം തുടരാന്‍ കഴിയും. ഒടുവില്‍ ആ ഗ്രാമത്തിലെ മുഴുവന്‍ ആളുകളും ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുകയും തങ്ങളുടെ ശിലാ ദൈവത്തേയും, വൃക്ഷ ദൈവത്തേയും ഒക്കെ മാറ്റുകയും ചെയ്തു കഴിയുമ്ബോഴാണ് ഞങ്ങളതിനെ ഒരു ക്രിസ്തു ഗ്രാമം എന്ന് വിളിക്കുക. ചില ക്രിസ്തു ഗ്രാമങ്ങളില്‍ ഗ്രാമവാസികളുടെ മുന്നില്‍ വച്ച്‌ തന്നെ ഞാന്‍ എന്റെ കാലു കൊണ്ടു തന്നെ ഇത്തരം കല്ലുകളേയും വൃക്ഷങ്ങളേയും ചവിട്ടിയിട്ടുണ്ട്. അവര്‍ തന്നെ പറഞ്ഞു, പാസ്റ്റര്‍ പ്രവീണ്‍ നിങ്ങള്‍ക്ക് അവയെ ചവിട്ടാം, കാരണം അവയെല്ലാം വ്യാജമാണ്.’

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

‘അങ്ങനെ ഞാന്‍ ദൈവങ്ങളുടെ തലകളില്‍ ചവിട്ടിയ പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് വളരെ സന്തോഷമായിരുന്നു. ആ സമയം മുതല്‍ ഞങ്ങള്‍ അവയെ ക്രിസ്തു ഗ്രാമങ്ങളാക്കി. ഒരു ഗ്രാമം മുഴുവനും ക്രിസ്തുവിനെ സ്വീകരിക്കുന്നതാണ് ക്രിസ്തു ഗ്രാമങ്ങള്‍. അങ്ങനെ ഞങ്ങള്‍ നൂറുക്കണക്കിന് ക്രിസ്തു ഗ്രാമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും കഴിവിന്റെ പരമാവധി ഇക്കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നു’ ഗൂണ്ടൂര്‍ സ്വദേശി ലക്ഷ്മി നാരായണയുടെ പരാതിയിലാണ് നടപടി.

സംസ്ഥാനത്ത് ആദ്യമായാണ് വിഗ്രഹങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രവീണ്‍ ചക്രബര്‍ത്തിയ്ക്ക് നേരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.ആന്ധ്രാ പ്രദേശില്‍ തുടര്‍ച്ചയായി വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ ലക്ഷ്മി നാരായണ്‍ വീഡിയോയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവീണ്‍ ചക്രബര്‍ത്തിയാണെന്നും ലക്ഷ്മി നാരായണയുടെ പരാതിയില്‍ പറയുന്നു. ആന്ധ്രയിലെ ക്ഷേത്രങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്ക് തള്ളിക്കളയാന്‍ ആവില്ല. ജഗന്‍മോഹന്‍ അധികാരത്തില്‍ വന്നതിനു ശേഷം ചിറ്റൂര്‍, നെല്ലൂര്‍, ഗുണ്ടൂര്‍ തുടങ്ങി പല ജില്ലകളിലും ഹൈന്ദവ ക്ഷേത്രങ്ങളുടെ നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സെപ്തംബര്‍ 6 ന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി പട്ടണത്തില്‍ ക്ഷേത്രരഥം തീവച്ചു നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളില്‍ വളരെ ആശങ്ക ഉണര്‍ത്തിയിരുന്നു.

എന്നാല്‍ അതിലെ പ്രതികളെ ഇതുവരേയും പിടികൂടിയിട്ടില്ല. ആന്ധ്രാ പ്രദേശില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ബോധപൂര്‍വ്വമുള്ള ഹിന്ദുവിരുദ്ധ ആക്രമണം ആര്‍ക്കും നിഷേധിക്കാനാവില്ല. ആന്ധ്രയിലെ 25000 ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു, താന്‍ ശേഖരിച്ച രേഖകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അതില്‍ ഭൂരിപക്ഷവും സംഭവിച്ചത് 2004-09 കാലഘട്ടത്തില്‍, ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്താണ്.

Tags: YS Jagan Mohan ReddyAndhra Pradesh hindu templePraveen Chakravarthy
Share75
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies