ഡല്‍ഹി: ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐയ്ക്കും അനില്‍ അക്കരെ എം.എല്‍.എ യ്ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചു.
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ യുടെ എഫ്.ഐ.ആര്‍. റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സി.ഇ.ഒ സുപ്രിം കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സി.ബി.ഐയ്ക്കും പരാതിക്കാരനായ അനില്‍ അക്കരെ എം.എല്‍.എയ്ക്കും നോട്ടിസ് അയച്ചു.
ഫെഡറല്‍ വ്യവസ്ഥയുടെ അന്തസത്തയെ ബാധിയ്ക്കുന്ന വിധത്തിലുള്ള ഇടപെടലാണ് സി.ബി.ഐയുടേതെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത് സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യാന്‍ ഈ ഘട്ടത്തില്‍ യുക്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
Leave a Comment