കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു. ഏകശാലയായ വാഴുവേലില്‍ തറവാട് അധിഷ്ഠാനം ഒഴികെ പൂര്‍ണമായും മരത്തില്‍ തീര്‍ത്തതാണ്. മലയാളവര്‍ഷം 99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും അതിജീവിച്ചതാണ് തറവാട്.
വാസ്തുശില്‍പ ചരിത്രത്തില്‍ മാത്രമല്ല, കേരളത്തിന്റെ നവോത്ഥാന ഭാഷ-സാഹിത്യചരിത്രത്തിലും വാഴുവേലില്‍ തറവാടിന് സ്ഥാനമുണ്ട്. സംസ്ഥാന പുരാവസ്തുവകുപ്പ് സുഗതകുമാരി, ഹൃദയകുമാരി, സുജാതാദേവി എന്നിവര്‍ അംഗങ്ങളായ വാഴുവേലില്‍ ട്രസ്റ്റിന്റെ അനുമതിയോടെ സര്‍ക്കാര്‍ സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിരുന്നു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എ വീണാ ജോര്‍ജ് തുടങ്ങിയവരൊക്കെ പങ്കെടുത്ത ചടങ്ങിലായിരുന്നു സമര്‍പ്പണം. നിര്‍മിതിയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ കെട്ടിടം സമഗ്രസംരക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.
Discussion about this post