കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അദ്ധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എച്ച് എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? എച്ച്എമ്മിനും പ്രിൻസിപ്പലിനും ഒക്കെ എന്താണ് ജോലി? ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശം വായിച്ചെങ്കിലും നോക്കേണ്ടേ? ഒരു മകനാണു നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കും
സുരക്ഷാ ഓഡിറ്റിംഗും ഫിറ്റ്‌നസും അടക്കം കർശന നിബന്ധനകൾ ഉള്ളതാണ്. സ്‌കൂൾ തുറക്കും മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നു. സ്‌കൂൾ പരിസരത്തുകൂടെ വൈദ്യുതി ലൈൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതൊന്നും സ്‌കൂൾ അധികൃതർ അറിഞ്ഞില്ലേ. സ്‌കൂളിലെ പ്രിൻസിപ്പലടക്കം അദ്ധ്യാപകർക്ക് പിന്നെ എന്താണ് ജോലി. അനാസ്ഥ കണ്ടാൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post