ക്രിക്കറ്റ് കളിയിൽ, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്, ഏറ്റവും കൂടുതൽ സിക്സറുകൾ അല്ലെങ്കിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്നിങ്ങനെ കായിക ഇതിഹാസങ്ങൾ സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ ചില റെക്കോർഡുകൾ പല ആരാധകർക്കും അറിയാം. എന്നിരുന്നാലും, അത്ര അറിയപ്പെടാത്ത മറ്റ് റെക്കോർഡുകളുണ്ട്, അവയിൽ ചിലത് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ചില റെക്കോർഡുകൾ ഇതാ:
1. ആദ്യ പന്തിൽ ആദ്യ വിക്കറ്റ്
പാകിസ്ഥാൻ ബാറ്റ്സ്മാൻ ഇൻസമാം-ഉൾ-ഹഖ് തന്റെ ബൗളിംഗ് കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി. പുറത്തായത് മറ്റാരുമല്ല, ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറയായിരുന്നു.
2. മുരളീധരന്റെ ഡക്ക് റെക്കോഡ്
495 മത്സരങ്ങളിൽ മുത്തയ്യ മുരളീധരൻ 59 തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്, അതും ഒരു ലോക റെക്കോഡ് ആണ്.
3. ഒരു ഓവറിൽ 17 പന്തുകൾ
2004 ലെ ഏഷ്യാ കപ്പിൽ, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ, മുഹമ്മദ് സാമി തന്റെ ഓവറിൽ 17 പന്തുകളാണ് എറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതും ഒരു റെക്കോഡ് ആണ്
4. കരിയറിൽ ഒരു ഡക്ക് പോലും ഇല്ല
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ കെപ്ലർ വെസൽസ് തന്റെ മുഴുവൻ ഏകദിന കരിയറിൽ ഒരിക്കൽ പോലും പൂജ്യത്തിന് പുറത്തായിട്ടില്ല
5. ബംഗ്ലാദേശിന്റെ കഷ്ടകാലം
ആദ്യ 75 മത്സരങ്ങളിൽ തോറ്റ ശേഷമാണ് ബംഗ്ലാദേശ് ഒരു മത്സരത്തിൽ ജയിച്ചത്
6. ടെസ്റ്റ് കരിയറിൽ ആകെ ആറ് സിക്സറുകൾ
ഓസ്ട്രേലിയൻ ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ തന്റെ മുഴുവൻ ടെസ്റ്റ് കരിയറിൽ ആകെ ആറ് സിക്സറുകൾ മാത്രമേ നേടിയിട്ടുള്ളൂ.
Discussion about this post