ദില്ലിയിലെ കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ മലയാളത്തില്‍ നിന്ന് പ്രതികരണവുമായി ബാബു ആന്റണിയും. ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം ‘യഥാര്‍ഥ കർഷകരും’ അവരുടെ കൃഷിയുമാണ് എന്നാണ് ബാബു ആന്റണി പറയുന്നത്.
യഥാർത്ഥ കർഷകർ എന്ന് ബാബു ആന്റണി പറഞ്ഞതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് അനുകൂലിച്ചവരും എതിർത്തവരും. കാരണം കര്‍ഷകസമരത്തിൽ ഉള്ളത് യഥാർത്ഥ കര്‍ഷകരല്ലെന്നും ഇടനിലക്കാരും അർബൻ നക്സലുകളും രാഷ്ട്രീയക്കാരും ആണെന്നും ആരോപണം ഉയർന്നിരുന്നു.
വിഷയത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള വിദേശ താരങ്ങളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതികരണത്തെ എതിര്‍ത്തവരും അനുകൂലിച്ചവരും മലയാളത്തിലെ ചലച്ചിത്രതാരങ്ങളുടെ കൂട്ടത്തിലുമുണ്ട്.
ഉണ്ണി മുകുന്ദന്, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്തവരാണ്. ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, സലിം കുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്.
Discussion about this post