Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

by Brave India Desk
Nov 12, 2026, 04:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ലോകം ഇന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ത്യയുടെ പരമ്പരാഗത അറിവും അനുഭവങ്ങളും ഉപയോഗിച്ച് ലോകത്തിന് പുതിയ വികസന മാതൃക നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂർ ജില്ലയിലെ രാംടെക്കിൽ ദത്താ മെഘെ ഫൗണ്ടേഷൻ ആരംഭിച്ച വെറ്ററിനറി, കാർഷിക കോളേജിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ജീവിതം, മൃഗങ്ങളുടെ ആരോഗ്യം, പ്രകൃതി എന്നിവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇവയെ വേർതിരിച്ച് കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ക്ഷേമം മാത്രം ലക്ഷ്യമിടാതെ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന ജീവിതരീതിയാണ് ആവശ്യമെന്നും ഭാഗവത് പറഞ്ഞു.

Stories you may like

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

മനുഷ്യർ പ്രകൃതിയുടെ ഉടമകളല്ലെന്നും പ്രകൃതിയുടെ ഭാഗമാണെന്നും ഭാഗവത് ഓർമിപ്പിച്ചു. ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം, മൃഗങ്ങളുടെ ആരോഗ്യം എന്നിവ മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ‘വൺ ഹെൽത്ത്’ എന്ന ആശയം ഇന്ന് ലോകം കൂടുതൽ പ്രാധാന്യത്തോടെ കാണുന്നുണ്ട്. എന്നാൽ ഈ കാഴ്ചപ്പാട് ഇന്ത്യയുടെ പാരമ്പര്യ ജീവിതരീതിയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരാനുള്ള സാധ്യതയും പരിസ്ഥിതി നശിച്ചാൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിനൊപ്പം പ്രകൃതിയെയും സംരക്ഷിക്കണം. വിജയം നേടുമ്പോൾ പിന്നാക്കം നിൽക്കുന്നവരെ മറക്കരുതെന്നും സ്വയം നിയന്ത്രണവും സന്തുലിതമായ ജീവിതരീതിയും വളർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കും മോഹൻ ഭാഗവത് പ്രത്യേക പ്രാധാന്യം നൽകി. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് രാജ്യങ്ങളെ സമ്മർദങ്ങൾക്കും ചൂഷണത്തിനും വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തനത് അറിവുകളും വിഭവങ്ങളും ശരിയായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലുത്പാദനം വർധിപ്പിക്കാൻ വിദേശ ഇനങ്ങളിലുള്ള കന്നുകാലികളെ ആശ്രയിച്ചപ്പോൾ തദ്ദേശീയ ഇനങ്ങളുടെ പ്രാധാന്യം വേണ്ടത്ര തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. കൃഷിയിൽ ഗവേഷണവും നൂതന സാങ്കേതികവിദ്യയും കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. വിദർഭയിലെ ക്ഷീരമേഖലയുടെ വളർച്ചയ്ക്കായി നാഗ്പൂരിലെ മദർ ഡയറി പ്ലാന്റിന്റെ വികസനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: maharashtraMohan BhagwatRSS
Share
Tweet
Send
Share

Latest stories from this section

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

Latest News

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies