Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

by Brave India Desk
Nov 12, 2026, 08:03 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

​അർജന്റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഓം പ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രിയെ കേസിൽ പ്രതി ചേർത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഫയലിലാണ് ഗവർണർ ഒപ്പുവെച്ചത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലത്ത് സംസ്ഥാന സർക്കാർ ഈ ആവശ്യമുന്നയിച്ച് രാജ്ഭവനെ സമീപിച്ചിരുന്നെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. പുതിയ ഗവർണർ ചുമതലയേറ്റ ശേഷം ഫയലുകൾ വിശദമായി പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നൽകിയത്.

Stories you may like

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക നടപടി. ടെൻഡർ നടപടികളും കൃത്യമായ മാനദണ്ഡങ്ങളും പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് (ആർ.ബി.സി) അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. അർജന്റീന ഇടപാടിന്റെ മറവിൽ നടന്ന വഴിവിട്ട നീക്കങ്ങളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​വി. അബ്ദുറഹ്മാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ എന്നിവരെയും കേസിൽ പ്രതി ചേർക്കാൻ എസ്.ഐ.ടി ശുപാർശ ചെയ്തിട്ടുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണ് സ്പോൺസർഷിപ്പ് കരാർ നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയെ പ്രതി ചേർക്കാനും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള തുടർ നിയമനടപടികളിലേക്ക് കടക്കാനും അന്വേഷണ സംഘത്തിന് സാധിക്കും.

Tags: V Abdurahimanmessi scamreporter broadcasting companyKerala Governor
Share
Tweet
Send
Share

Latest stories from this section

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

Latest News

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies