കൊല്ലത്ത് 12 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരിയുടെ മകൻ അറസ്റ്റിൽ

Published by
Brave India Desk

കൊല്ലം: കൊട്ടാരക്കരയിൽ  12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയിലെടുത്തു. കലശലായ വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വയറുവേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി.

ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

Share
Leave a Comment

Recent News