കണ്ണൂർ: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് നിയുക്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. ലൗ ജിഹാദ് ഒരു സാമൂഹ്യ പ്രശ്നമായി നിലനിൽക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട്. ഇത്തരം തീവ്രവാദ സംഘടനകൾ ചില കേന്ദ്രങ്ങളിൽ കൊണ്ടു പോയി പെൺകുട്ടികളെ മതം മാറ്റുന്നു. കോടഞ്ചേരിയിലെ ജോയ്സനയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാർ ഗൗരവതരമായി പരിഗണിക്കണമെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
മിശ്രവിവാഹങ്ങൾ എല്ലാം ലൗ ജിഹാദ് ആണെന്ന് പറയുന്നില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലൗ ജിഹാദിന് പിന്നിൽ. ഇത്തരം വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി വ്യക്തമാക്കി.
Leave a Comment