വിഭജനം വേണം,സിന്ധുദേശ് അവകാശം ;പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ; പ്രതിഷേധം ശക്തമാകുന്നു

Published by
Brave India Desk

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും നൽകുവാൻ സിന്ധു ദേശിലൂടെ മാത്രമേ സാധിക്കൂ. ഇക്കാരണത്താലാണ് പാകിസ്താൻ വിഭജനം ആവശ്യപ്പെടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.

കഴിഞ്ഞ വർഷം അവസാവം സിന്ധുദേശ് എന്ന ആവശ്യം മുൻനിർത്തി പാകിസ്താനിൽ സിന്ധുദേശ് അനുകൂലികൾ വലിയ റാലി സംഘടിപ്പിച്ചിരുന്നു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും സിന്ധി ജനതയ്ക്കായി സഹായം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

സിന്ധുനദീതട സംസ്‌കാരത്തിന്റെ പിൻമുറക്കാരായിട്ടാണ് സിന്ധികൾ തങ്ങളെ കണക്കാക്കുന്നത്. കഴിഞ്ഞ 5,000 വർഷമായി ഇവർ പല മതവിഭാഗങ്ങളോടൊപ്പമുണ്ട്. തങ്ങളുടെ പ്രവിശ്യ ബ്രിട്ടീഷുകാർ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി 1947 ൽ പാകിസ്താന് നിയമവിരുദ്ധമായി നൽകുകയും ചെയ്തുവെന്നാണ് സിന്ധി ദേശീയവാദികൾ അവകാശപ്പെടുന്നത്.

1843ൽ ബ്രിട്ടീഷ് സൈന്യം ആക്രമിക്കുമ്പോൾ സിന്ധ് ഒരു പ്രത്യേക രാജ്യമായിരുന്നു, അവർ മടങ്ങിയപ്പോൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമായിരുന്നു. ഇത് ഞങ്ങളുടെ അവകാശമായിരുന്നു. പാകിസ്താൻ സൃഷ്ടിച്ചത് ബ്രിട്ടന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണെന്ന് സിന്ധി വാദികൾ കുറ്റപ്പെടുത്തുന്നു.

 

Share
Leave a Comment

Recent News