കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി കെ കെ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ചോമ്പാലയില സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ ആണ് ഇയാൾ.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പടിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റ് ആരംഭിച്ചത്. ഇതിന് ശേഷം പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മൾ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു എന്നാണ് സൂചന. എന്നാൽ പെൺകുട്ടി പോയില്ല. എന്താണ് വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേയെന്നും ഇയാൾ ചോദിക്കുന്നുണ്ട്. കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാൽ പരിഹാരം കിട്ടുമെന്നും ഇയാൾ പറയുന്നുണ്ട്. ഉടനെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകി. ഇതിലാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Discussion about this post