കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ. ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ ഡി 2 കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എലത്തൂർ, കേരപ്പുഴ പഴയപാലത്തിന് സമീപമാണ് ആക്രമണം. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കണ്ണൂർ സ്വദേശി അനിൽ കുമാർ, ഭാര്യ സജിഷ, മകൻ അദ്വെെദ്, തളിപ്പറമ്പ് സ്വദേശി റൂബി,പ്രകാശൻ, ജോതീന്ദ്രനാഥ്,പ്രിൻസ് (തൃശൂർ )റാസിക്,അശ്വതി( തൃശൂർ) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണെണ്ണ ഉപയോഗിച്ചാണ് അക്രമി തീ കൊളുത്തിയത്.
ട്രെയിൽ വച്ച് മൂന്ന് പേർ തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ ഒരു പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞവർക്കും പൊള്ളലേറ്റുവെന്നാണ് ലഭിക്കുന്ന വിവരം. എന്ത് പ്രകോപനത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്ന് വ്യക്തമല്ല.
ചങ്ങല വലിച്ചതിന് ശേഷം ഒരാൾ ഇറങ്ങിയോടിയെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി. ഏറെ നേരം നിർത്തിയിട്ട ട്രെയിൻ ഇപ്പോൾ യാത്ര തുടർന്നെന്നാണ് വിവരങ്ങൾ.
Leave a Comment