ചെന്നൈ : തമിഴ്നാട് തിരുവള്ളൂരിൽ ട്രെയിൻ തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ കണ്ടെത്തി. ഡീസലുമായി പോയ ചരക്ക് ട്രെയിനിന് ആണ് തീപിടിച്ചത്. സംഭവസ്ഥലത്തെത്തിയ റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്.
തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു.
തീപിടുത്തത്തെ തുടർന്ന് ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നു. 2കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ആണ് ഉണ്ടായിരുന്നത്.
Discussion about this post