ചെറിയ പെരുന്നാളിന് പടക്കം പൊട്ടിച്ച് ആഘോഷം; നിരവധി പേർക്ക് പൊള്ളലേറ്റു; വാണം വിട്ടതിനെ തുടർന്ന് തെങ്ങുകൾ കത്തി; 15 പേർക്കെതിരെ കേസ്

Published by
Brave India Desk

കോഴിക്കോട്: നാദാപുരത്ത് പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള പടക്കംപൊട്ടിക്കലിൽ അപകടം. നിരവധി പേർക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു. പെരുന്നാളാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ 15 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി റോഡിൽ ഒരു കൂട്ടം ആളുകൾ പടക്കം പൊട്ടിച്ചിരുന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് പോലീസ് എത്തി ഇത് തടഞ്ഞു. ഇതിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. അർദ്ധരാത്രിയായിട്ടും ഇവർ പോകാത്തതിനെ തുടർന്നാണ് പോലീസ് എത്തിയത്. വീട്ടിലേക്ക് പോകാൻ വിസമ്മതിച്ച ഇവരെ പിന്നീട് പോലീസ് ചൂരൽ കൊണ്ട് അടിച്ചോടിയ്ക്കുകയായിരുന്നു.

കസ്തൂരിക്കളത്ത് ആഘോഷപരിപാടിയ്ക്കിടെ ആളുകൾ പരസ്പരം ഏറ്റുമുട്ടി. ഇതിലും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെക്യാട് മുണ്ടോൾ മസ്ജിദിന് സമീപം പടക്കംപൊട്ടിക്കുന്നതിനിടെ തെങ്ങിന് തീപിടിച്ചു. ആകാശത്തേയ്ക്ക് വിട്ട വാണം വളഞ്ഞ് തെങ്ങിൽ തങ്ങി നിന്നതോടെയാണ് തീപിടിച്ചത്. രണ്ട് തെങ്ങുകൾ കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Share
Leave a Comment

Recent News