കൊച്ചി: താരസുന്ദരി സണ്ണി ലിയോണിയേക്കാൾ മലയാളികൾ ആരാധിക്കുന്ന വേറൊരു ബോളിവുഡ് നടി ഉണ്ടോ എന്ന സംശയമാണ്. അത്രയ്ക്കും വലിയ വരവേൽപ്പാണ് താരം കേരളത്തിൽ എത്തുമ്പോഴെല്ലാം ആരാധകർ നൽകുന്നത്. കൊച്ചിയിൽ എന്ത് പരിപാടിക്ക് വരുമ്പോഴും താരത്തെ കാണാൻ തിക്കിതിരക്കുന്ന മലയാളികളെ കാണാൻ സാധിക്കും.
ലോക്ഡൗൺ നാളുകളിൽ കുടുംബമൊത്ത് തിരുവനന്തപുരത്തെ ഒരു റിസോർട്ടിൽ താരം താമസിച്ചിരുന്നു. അന്നത്തെ നിയന്ത്രണങ്ങൾ കാരണം നടിയെ കാണാൻ അധികം തിരുവനന്തപുരത്തുകാർക്ക് സാധിച്ചില്ല. എന്നാലിപ്പോൾ ഒരിക്കൽ കൂടി സണ്ണി, തലസ്ഥാന നഗരിയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇന്റർനാഷണൽ ഫാഷൻ നൈറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോണി എത്തുന്നത്. 2023 ജൂൺ 29 ആണ് സണ്ണി വരുന്ന തിയതി. തിരുവനന്തപുരം നിശാഗന്ധി ഓഡിയോറിയത്തിലായിരിക്കും പരിപാടി. സണ്ണിയെ സ്വീകരിക്കാൻ ആരാധകർ ഇപ്പോഴേ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Leave a Comment