കൊല്ലൂർ: മൂകാംബിക നടയിൽ സാഷ്ടാംഗം പ്രണമിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് താരം ദർശനത്തിനായി മൂകാംബികയിൽ എത്തിയത്.
ഭാര്യ രാധിക മക്കളായ ഗോകുൽ, മാധവ്, മകൾ ഭാഗ്യ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി മൂകാംബികയിൽ എത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്താനായിരുന്നു കുടുംബസമേതമുളള വരവ്. പൂജാ ചടങ്ങുകളിൽ സുരേഷ് ഗോപിയും കുടുംബവും പങ്കെടുക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
നാരീപൂജയിലും പ്രത്യേക യാഗത്തിലുമുൾപ്പെടെ സുരേഷ് ഗോപിയും കുടുംബവും പങ്കെടുക്കുന്നതാണ് ദൃശ്യങ്ങൾ. മൂകാംബികയിൽ സുരേഷ് ഗോപിയുടെ കുടുംബത്തെ കണ്ട് സൗഹൃദം പങ്കിട്ടത് കഴിഞ്ഞ ദിവസം നടൻ ഷാജു ശ്രീധറും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ അരുൺ വർമ സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഗരുഡൻ സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചതിന് പിന്നാലെയാണ് താരം കുടുംബസമേതം മൂകാംബികയിൽ എത്തിയത്.
Leave a Comment