ലിയോയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്. കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി പോസ്റ്ററിൽ ഹിന്ദി സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ശാന്ത ഭാവത്തിൽ നിന്ന് വ്യത്യസ്തനായി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം. ലിയോയുടെ ഓരോ അപ്ഡേറ്റുകളും ആരാധക ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” എന്ന സന്ദേശം തമിഴ് പോസ്റ്ററിലൂടെ കഴിഞ്ഞ ദിവസം നൽകിയ നായകൻ ഇന്ന് “ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക “എന്ന സന്ദേശം നൽകുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വലിയ താര നിരയാണ് ലിയോയിൽ ഉള്ളത് .
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ് എന്നിവർ നിർവഹിക്കുന്നു. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.












