പുരാണങ്ങളേയും പാരമ്പര്യത്തേയും വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണം; ബ്രാഹ്‌മണരേയും ബ്രാഹ്‌മണ്യത്തേയും ഇകഴ്ത്തിക്കാണിക്കുന്ന നടപടികൾ സനാതന മൂല്യങ്ങൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കുമെന്ന് കേരള ബ്രാഹ്‌മണസഭ

Published by
Brave India Desk

പാലക്കാട്: ബ്രാഹ്‌മണരേയും ബ്രാഹ്‌മണ്യത്തേയും ഇകഴ്ത്തിക്കാണിക്കുന്ന നടപടികളോട് സനാതന മൂല്യങ്ങൾ ഉയർത്തിക്കാട്ടി പ്രതികരിക്കുമെന്ന് കേരള ബ്രാഹ്‌മണസഭയുടെ പ്രമേയം. കഴിഞ്ഞ മൂന്ന് ദിവസമായി പാലക്കാട് നടന്നു വന്നിരുന്ന ബ്രാഹ്‌മിൺസ് ഗ്ലോബൽ മീറ്റിന്റെ സമാപന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പുരാണങ്ങളേയും പാരമ്പര്യത്തേയും വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും പ്രമേയത്തിൽ പറയുന്നു.

യുവാക്കളെ തൊഴിൽദാതാക്കളാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ടിവിഎസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായ ഗോപാൽ ശ്രീനിവാസനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി വി.കെ.സിംഗ് സന്ദേശം നൽകി.

Share
Leave a Comment

Recent News