ഉറക്കം പാഷനാണോ?; മൂടി പുതച്ച് ഉറങ്ങി കാശ് വാരാം; അലസതയുടെ ഉത്സവം ഉടൻ

Published by
Brave India Desk

തിരക്കുകളെല്ലാം മാറ്റിവച്ച് കുറച്ച് സമയം സമാധാനത്തോടെ മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ഉറക്കം ഒരു ഹോബിയാക്കിയവർ വരെ നമുക്കിടയിലുണ്ട്. അടുത്ത് ഒരു ബോംബ് പൊട്ടിയാൽ പോലും ഉറക്കത്തിന് ഭംഗം വരുത്താതെ ഉറങ്ങുന്നവരാണിവർ.

എങ്കിൽ നിങ്ങളുടെ ഈ പാഷൻ ഒരു വരുമാന മാർഗമാക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്. അലസമായി മൂടി പുതച്ച് കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കിഴക്കൻ യൂറോപ്പിൽ ഒരു മത്സരം നടക്കുന്നുണ്ട്. കിഴക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രിൻ ഗ്രാമമായ ബ്രെസ്നയിലാണ് ‘അലസതയുടെ ഉത്സവം’ (ഫെസ്റ്റിവൽ ഓഫ് ലെയ്സിനെസ്സ്) എന്ന് വിളിക്കുന്ന മത്സരം നടക്കുന്നത്.

ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് 1000 യൂറോയുടെ (ഏകദേശം 90,000 രൂപ) ക്യാഷ് പ്രൈസ് നേടാനുള്ള അവസരമുണ്ട്. ഏറ്റവും അധികം സമയം കിടക്കയിൽ അലസമായി ചെലവഴിക്കുന്ന വ്യക്തിക്കാണ് ഈ സമ്മാന തുക ലഭിക്കുക. കൂടാതെ ഈ വ്യക്തിയെ ‘ഏറ്റവും മടിയനായ പൗരനാ’യി കണക്കാക്കുകയും ചെയ്യും.

മത്സരാത്ഥികൾ മെത്തകളിൽ ഒരു തിരശ്ചീന (Horizontal) സ്ഥാനത്ത് വിശ്രമിക്കണം. അവർക്ക് ചെറിയ രീതികളിൽ ശരീരം ചലിപ്പിക്കാനുള്ള അനുമതിയുണ്ട്. മത്സരാർത്ഥികൾക്ക് കിടക്കയിൽ ഇരുന്ന് പുസ്തകങ്ങൾ വായിക്കാനും അവരുടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാനും അനുമതിയുണ്ട്. കൂടാതെ ഓരോ എട്ട് മണിക്കൂറിലും അവർക്ക് 15 മിനിറ്റ് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News