“നവ കേരള സദസ്സ് പിണറായിയുടെ പുതു പുത്തന്‍ കണ്‍കെട്ട് വിദ്യ” : സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

Published by
Brave India Desk

തിരുവനന്തപുരം : സാമ്പത്തിക ബാധ്യതയില്‍ പെട്ട് വലയുന്ന കേരളത്തില്‍ സഞ്ചരിക്കുന്ന മന്ത്രി സഭയൊരുക്കി മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

വില്ലേജ് ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഒക്കെ നിവേദനം കൊടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഈ ധൂര്‍ത്ത് നടത്തുന്നത്. സെക്രട്ടേറിയേറ്റില്‍ കെട്ടി കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണമായിരുന്നു. അതിന് പോലും കഴിയാത്ത മുഖ്യമന്ത്രി പിണറായി മന്ത്രിമാര്‍ക്കൊപ്പം നടത്തുന്ന യാത്ര ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണെന്നും പ്രഫുല്‍ വ്യക്തമാക്കി.

ജനങ്ങള്‍ ദുരിതത്തിലാണ്. ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. കര്‍ഷകരുടെ ജീവിതം ദുരിതത്തിലാണ്. ഇങ്ങനെ സമസ്ത മേഖലകളിലും പിണറായി ഭരണം കേരളത്തെ പിന്നോട്ടടിക്കുമ്പോള്‍ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുന്ന നടപടികള്‍ തുടരുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും പ്രഫുല്‍ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment

Recent News