ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടന്ന അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഋഷഭ് പന്തിന്റെ റണ്ണൗട്ടാണ് മത്സരത്തിലെ നിർണായക നിമിഷമെന്ന് ശുഭ്മാൻ ഗിൽ പറഞ്ഞു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ക്രീസിൽ സെറ്റ് ആയി നിന്ന പന്ത്, ഒരു സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ റണ്ണൗട്ട് ആകുക ആയിരുന്നു.
112 പന്തിൽ 74 റൺസ് നേടിയ ശേഷം പന്ത് പുറത്തായത് ഇന്ത്യൻ ഇന്നിംഗ്സിനെ ബാധിച്ചു എന്നും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് മുമ്പ് നിർണായക ലീഡ് നേടുന്നതിൽ നിന്ന് അവരെ തടഞ്ഞുവെന്നും ഗിൽ പറഞ്ഞു. “5 മിനിറ്റ് എന്നത് 5 ദിവസത്തെ ആവേശകരമായ പ്രകടനത്തെ നിർവചിക്കില്ല. ഈ മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ഋഷഭ് പന്തിന്റെ റൺഔട്ടായിരുന്നു. ഞങ്ങൾക്ക് 50 അല്ലെങ്കിൽ 100 റൺസ് ലീഡ് നേടാമായിരുന്നു. അഞ്ചാം ദിവസം ഈ വിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമാകില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ, ആദ്യ ഇന്നിംഗ്സിൽ ഞങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ അത് നല്ലത് ആകുമായിരുന്നു.” ഗിൽ പറഞ്ഞു.
ജഡേജയുടെ പോരാട്ടത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ- ‘ജഡേജ അനുഭവസമ്പത്തുള്ള താരമാണ്. ജഡേജയ്ക്ക് ഞാൻ എന്തെങ്കിലും നിർദ്ദേശം നൽകേണ്ട കാര്യമില്ല. വാലറ്റത്ത് മികച്ച പ്രകടനങ്ങൾ നടത്താൻ ജഡേജയ്ക്ക് സാധിക്കും. അതുകൊണ്ട് ബൗളർമാർക്കൊപ്പം ജഡേജ പരമാവധി റൺസ് കണ്ടെത്തണം. അതായിരുന്നു ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വേണ്ടിയിരുന്നത്,’ ഗിൽ വ്യക്തമാക്കി.
എന്തായാലും 23 ആം തിയതി നാലാം ടെസ്റ്റ് തുടങ്ങുമ്പോൾ അവിടെ ഇന്ത്യയ്ക്ക് ജയിച്ചു കയറാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
Discussion about this post