ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്

Published by
Brave India Desk

തിരുവനന്തപുരം:  ഡിജിപി ജേക്കബ് തോമസിനും എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സര്‍വീസ് ചട്ടലംഘനത്തിന്റെ പേരിലാണ് ഇരുവര്‍ക്കും നോട്ടിസ് അയച്ചത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവര്‍ക്കും നോട്ടിസ് അയച്ചിരിക്കുന്നത്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ കോളജില്‍ നിന്ന് പ്രതിഫലം പറ്റി ജോലി ചെയ്തതുവെന്നതാണ് ജേക്കബ് തോമസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.

1,69,500 രൂപയാണ് പ്രതിമാസം ശമ്പള ഇനത്തില്‍ ജേക്കബ് തോമസ് കൈപ്പറ്റിയത്. വിജിലന്‍സ് പരിശോധനയില്‍ ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.  അതേസമയം, മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണറായ ടോമിന്‍ തച്ചങ്കരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Share
Leave a Comment

Recent News