സിനിമാലോകത്ത് നടിമാർക്കും പ്രത്യേകസ്ഥാനവും പരിഗണനയും ബഹുമാനവും നൽകുന്ന ഇൻഡസ്ട്രിയാണ് മോളിവുഡ്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളെ പോലെ ലേഡി സൂപ്പർസ്റ്റാറുകളുമുണ്ട്. രണ്ടാംവരവിന് ശേഷം ജനപ്രീതിയിൽ മുന്നിട്ട് നിന്ന നായിക മഞ്ചുവാര്യർ ആയിരുന്നു. ഇപ്പോഴിതാ മഞ്ചുവിന്റെ ആ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവനടി.
മെയ് മാസത്തിൽ ഒന്നാമത് എത്തിയിരിക്കുന്ന താരം യുവ നടി മമിത ആണ്. പ്രേമലുവിന്റെ വൻ വിജയമാണ് ജനപ്രീതിയിൽ താരത്തെ മുന്നിലെത്താൻ സഹായിച്ചത്. ഏപ്രിലിൽ രണ്ടാമതായിരുന്നു മമിതയുടെ സ്ഥാനമെന്നാണ് വിവരം.
ചുരുങ്ങിയ കാലം കൊണ്ടാണ് താരമൂല്യത്തിൽ മമിത ബൈജു ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത, ആ ചിത്രത്തിൽ സഹനടി വേഷത്തിലായിരുന്നു.
ശോഭനയാണ് മൂന്നാം സ്ഥാനത്ത്.നാലാം സ്ഥാനത്ത് അനശ്വര രാജനാണ് താരങ്ങളുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നതെന്നാണ് ഓർമാക്‌സിന്റെ പട്ടിക. തൊട്ടുപിന്നിൽ ഐശ്വര്യ ലക്ഷ്മിയാണ് ഉള്ളത്.
Leave a Comment