എറണാകുളം: മകന്റെ പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ബലൂണുകൾ കണ്ട് ഞെട്ടി യുവാവ്. ബലൂൺ ഊതി വീർപ്പിച്ചപ്പോൾ ‘ ഹാപ്പി ബർത്ത് ഡേ ‘ എന്നതിന് പകരം ‘ ഐ ലവ് പാകിസ്താൻ’ എന്ന എഴുത്താണ് യുവാവ് കണ്ടത്. ഇതോടെ എരൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ചേലേക്കവഴിയിൽ കട നടത്തുന്ന കാസർകോട് സ്വദേശിയുടെ പക്കൽ നിന്നാണ് യുവാവ് ബലൂൺ വാങ്ങിയത്. തുടർന്ന് വീട്ടിൽ എത്തി വീർപ്പിച്ചപ്പോൾ ഐ ലവ് പാകിസ്താൻ എന്ന വാചകം കാണുകയായിരുന്നു. വെളുത്ത ബലൂണുകൾ ആണ് ഇയാൾ വാങ്ങിയത്. ഇതിലായിരുന്നു എഴുത്ത്.
യുവാവിന്റെ പരാതിയിൽ പോലീസ് എത്തി കാസർകോട് സ്വദേശിയുടെ കട അടപ്പിച്ചു. ഇയാളുടെ കടയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ആലുവ സ്വദേശിയുടെ കടയും അടപ്പിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് കടയിൽ എത്തിയ പോലീസ് കാസർകോട് സ്വദേശിയെ ചോദ്യം ചെയ്തു. ഇതിന് പുറമേ കടയിലെ മുഴുവൻ ബലൂണുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുന്നംകുളത്തുള്ള മൊത്ത വ്യാപാരിയുടെ കടയിൽ നിന്നാണ് ബലൂണുകൾ കൊണ്ട്വ വന്നത് എന്നാണ് കാസർകോട് സ്വദേശി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളത്തുമെത്തി പരിശോധന നടത്തി.
Leave a Comment