അമ്മമനസ് തങ്കമനസ്.. ഓറാങ്ങൂട്ടാന്റെ മുന്നിൽവച്ച് കുഞ്ഞുങ്ങൾക്ക് മുലയൂട്ടി 30 അമ്മമാർ; കാരണം ഇതായിരുന്നു

Published by
Brave India Desk

ലോകത്തിൽ നമ്മൾ എല്ലാവരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് അച്ഛനമ്മമാരോടായിരിക്കും അല്ലേ… ഗർഭകാലത്ത് തന്നെ നമ്മളെ സ്വപ്‌നം കണ്ട നമ്മൾക്കായി സ്വപ്‌നം കണ്ട് മരണവേദന അനുഭവിച്ച് നമ്മളെ ഭൂമിയിൽ എത്തിച്ച അമ്മമാരുടെ സ്‌നേഹവും ജീവനും ജീവിതവും നൽകിയ അച്ഛനും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകം തന്നെ.

മാതാപിതാക്കളുടെ അഭാവത്തിൽ കുഞ്ഞിന്റെ ഭാവിഎന്താവും എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു ചിന്ത വന്ന മൃഗശാല അധികതർ പിന്നീട് ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഡബ്ലിൻ മൃഗശാലയിൽ 30 അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുമായി മുലയൂട്ടാൻ ചെന്നു. അവിടെയുണ്ടായിരുന്ന ഒരു ഒറാങ്ങുട്ടാന്റെ മുന്നിൽ വച്ചായിരുന്നു അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയത്. ഇതിന് കാരണമെന്തന്നല്ലേ…മൃഗശാലയിലെ 19 വയസ് പ്രായമുള്ള ഓറാങ്ങൂട്ടാൻ ഈ കഴിഞ്ഞ ജൂലൈ അവസാനത്തോടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പക്ഷേ അവൾ കുഞ്ഞിന് മുലയൂട്ടാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ അവളെ കുഞ്ഞിനെ മുലയൂട്ടാൻ പ്രേരിപ്പിക്കാനാണ് മൃഗശാല അധികൃതർ അമ്മമാരെ കൊണ്ട് വന്ന് ഒറാങ്ങൂട്ടാന്റ മുൻമ്പിൽ വച്ച് മുലയൂട്ടിച്ചത്.

2019 -ലും 2022 -ലും മുജൂർ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ, ഒരമ്മ എന്ന നിലയിലുള്ള പരിചരണം മുജൂറിന്റെ ഭാഗത്തുനിന്നും ഉണ്ടാവാതെ വന്നതോടെ കുഞ്ഞുങ്ങൾ രണ്ടും ചത്തുപോവുകയായിരുന്നു. ഈ അനുഭവം ഉള്ളത് കൊണ്ട് തന്നെ ഇത്തവണ മൃഗശാലയിലെ മൃഗഡോക്ടർമാർ ഒരു ക്ലിനിക്കൽ മിഡ്വൈഫും ഡബ്ലിനിലെ നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ മുലയൂട്ടലും പരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധയുമായ ലിസി റീവ്‌സിനെ സമീപിച്ചു.

അവരാണ് വ്യത്യസ്തമായ ഐഡിയ പറഞ്ഞത്.ഒറാങ്ങുട്ടാൻ മറ്റുള്ളവരെ അനുകരിക്കുന്നതിൽ മിടുക്കരാണ്. അതിനാൽ തന്നെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് മുജൂറും കണ്ടുപഠിച്ചോളും എന്നാണ് പറയുന്നത്. നിരവധി സ്ത്രീകളാണ് മുജൂറിനോട് വളരെ കരുതലോടെ പെരുമാറിയത്. ഇത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ്. അവിടെ മനുഷ്യരാണോ മൃഗമാണോ എന്ന വ്യത്യാസമൊന്നും ഇല്ല എന്നാണ് ലിസി പറയുന്നത്. നിലവിൽ ഓറാങ്ങൂട്ടാന് കുഞ്ഞിനോട് അൽപ്പ സ്വൽപ്പം സ്‌നേഹം വന്നു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുഞ്ഞിന് ഇപ്പോൾ കുപ്പിപ്പാലാണ് കൊടുക്കുന്നത്.

 

Share
Leave a Comment

Recent News