ഭർത്താവിന് തലാഖ് ഇൻസ്റ്റയിലൂടെ, ഇന്ന് ഡിവോഴ്‌സിനെ കുപ്പിയിലാക്കി വിൽപ്പനയ്ക്ക് വച്ച് ദുബായ് രാജകുമാരി

Published by
Brave India Desk

ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി പുതിയ ബിസിനസിലേക്ക്. ഷെയ്ഖ് മഹ്പ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ്.

ഡിവോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്രാൻഡ് പെർഫ്യൂമിന്റെ ചിത്രം രാജകുമാരി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കറുത്ത നിറത്തിൽ കുപ്പിയ്ക്ക് മേൽ ഡിവോഴ്‌സ് എന്ന് ഇംഗ്ലീഷിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

ദുബായ് വിപണിയിൽ ലഭ്യമാകുന്ന ഈ ഉൽപ്പനത്തിന്റെ വിലവിവരത്തെക്കുറിച്ച് ഇതുവരെ വ്യക്തമല്ല. പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിലാണ് തന്റെ പുതിയ ബ്രാൻഡിനെ പരിചയപ്പെടുത്തി 30 കാരിയായ രാജകുമാരിരംഗത്തെത്തിയത്.

ഷെയ്ഖ മഹ്റ തന്റെ ഭർത്താവിനെ ഇൻസ്റ്റാഗ്രാമിൽ പരസ്യമായി വേർപെടുത്തി ആഴ്ചകൾക്ക് ശേഷമാണ് ഡിവോഴ്സ് പെർഫ്യൂമിന്റെ ലോഞ്ച്. ”പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. നിങ്ങളുടെ മുൻ ഭാര്യ,” ദുബായ് രാജകുമാരി എന്നായിരുന്നു പോസ്റ്റ്. കുഞ്ഞുണ്ടായി രണ്ടുമാസത്തിന് ശേഷമായിരുന്നു വിവാഹമോചനം.

Share
Leave a Comment

Recent News