വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുന്നു. നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധർ.നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. ഇതോടെ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ശക്തികൂടിയ ഇരട്ട ന്യൂനമർദമാണുള്ളത്.
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. 2025 ജൂലൈ 14, 16 & 18 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 14-18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ജൂലൈ 14 -18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 14/07/2025 (ഇന്ന്) മുതൽ 18/07/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post