ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ്. ബാറ്റ്സ്മാൻ തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കരിയർ മുംബൈ ഇന്ത്യൻസിൽ ആരംഭിച്ചതിനുശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറി അവരുടെ വൈസ് ക്യാപ്റ്റനായി. എന്നിരുന്നാലും, 2018 ലെ ഐപിഎല്ലിന് മുമ്പ് അദ്ദേഹം മുംബൈ ഇന്ത്യൻസുമായി വീണ്ടും ഒന്നിച്ചു, അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.
2021 മാർച്ചിൽ 30 വയസ്സുള്ളപ്പോൾ ആണ് സൂര്യകുമാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ, ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും അവതരിപ്പിച്ച ടോക്ക് ഷോയിൽ മുംബൈ ബാറ്റ്‌സ്മാനും ഭാര്യ ദേവിഷ ഷെട്ടിയും അടുത്തിടെ അതിഥികളായി പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നതിനായി താൻ എങ്ങനെ ചില ത്യാഗങ്ങൾ ചെയ്തുവെന്ന് സൂര്യകുമാർ വിശദീകരിച്ചു.
“ആ സമയത്ത് [2016 ഓടെ] ഞാൻ വളരെ സംതൃപ്തനായിരുന്നു. എന്ത് സംഭവിച്ചാലും കുഴപ്പമില്ലായിരുന്നു. ഞാൻ ഈ കളി ആസ്വദിക്കുകയായിരുന്നു. പക്ഷേ, പിന്നീട്, ഒരുപാട് എനിക്ക് നേടാൻ ഉണ്ടെന്ന് തോന്നി. ഞാൻ റൺസ് നേടുന്നൊക്കെ ഉണ്ടായിരുന്നു, അപ്പോൾ എന്താണ് പ്രശ്നം? എന്റെ പ്രായത്തിലുള്ള കളിക്കാർ ഇതിനകം ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയായിരുന്നു. അപ്പോൾ ഇങ്ങനെ ഒന്നും പോയാൽ ശരിയാകില്ല എന്ന് എനിക്ക് തോന്നി” സൂര്യകുമാർ പറഞ്ഞു.
“എന്റെ സൗഹൃദവലയം ഞാൻ കുറച്ചു, രാത്രിയിലെ യാത്രകളും വാരാന്ത്യങ്ങളും കുറച്ചു. ഞങ്ങൾ ഗുണനിലവാരമുള്ള പരിശീലന സെഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എന്റെ ജീവിതത്തിൽ കുറച്ച് അച്ചടക്കം കൊണ്ടുവന്നു. ഒരു സീസൺ [2018] നന്നായി പോയി, പിന്നെ 2019 അതിലും മികച്ചതായിരുന്നു. 2020, കേക്കിലെ ഐസിംഗ് പോലെയായിരുന്നു. എന്റെ ഭാര്യ എനിക്ക് തന്ന പിന്തുണ വലുതായിരുന്നു. ഒറ്റക്ക് ശ്രമിച്ചിട്ട് നടക്കാത്തത് അവൾ വന്നപ്പോൾ നടന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post