തിരുവനന്തപുരത്തെ ശ്രീചിത്ര പുവർ ഹോമിൽ മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയിലാണ് പുവർ ഹോമിൽ താമസിക്കുന്ന മൂന്നു കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.പെൺകുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പ് എത്തിയ മൂന്ന് പെൺകുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആറ്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ. പുവർ ഹോമിൽ എത്തിയ ദിവസം മുതൽ വീട്ടിൽ പോകണമെന്ന് പെൺകുട്ടികൾ വാശിപിടിച്ചിരുന്നു.അന്തേവാസികളായ ചില കുട്ടികൾ കളിയാക്കിയത് മാനസിക വിഷമത്തിലാക്കിയിരുന്നു
Discussion about this post