സ്ത്രീകളെ കശാപ്പ് ചെയ്യുന്ന മാനസികരോഗം ; കൊലപാതകി വിദ്യാർത്ഥിയെ കുത്തിയത് 46 തവണ

Published by
Brave India Desk

ലോസ്ഏഞ്ചൽസ് : കോളേജ് വിദ്യാർത്ഥിയെ 46 തവണ കുത്തി കൊലപ്പെടുത്തി മുങ്ങി നടന്നിരുന്ന കൊലയാളിയെ പിടികൂടിയത് അയാളുടെ ശബ്ദം പതിഞ്ഞ ഓഡിയോടേപ്പ് വഴി. 2022 ലാണ് 22 കാരിയായ ബ്രിയാന കുപ്പറിനെ കൊലപ്പെടുത്തിയത്. യുഎസിലെ ലോസ് ഏഞ്ചൽസിൽ ഒരു ഫർണീച്ചർ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു ബ്രിയാന കുപ്പർ.

ഒാഡീയോ ക്ലിപ്പിൽ കൊലയാളി ഉപദ്രവിക്കില്ലെന്ന് പറയുന്നത് കേൾക്കാം. കൂടാതെ തറയിൽ ഇറങ്ങാൻ ആജ്ഞാപ്പിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് കഴിഞ്ഞു കഴിഞ്ഞു എന്ന് പറയുമ്പോൾ ഒരു സ്ത്രീ അലറുന്നതും ക്ലിപ്പിൽ വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കി. 34 കാരനായ ഷോൺ ലാവൽ പെൺകുട്ടിയെ ഒറ്റയ്ക്ക് വെട്ടയാടുകയായിരുന്നു. പെൺകുട്ടിയെ സ്റ്റോറിന്റെ തറയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. രക്തം വാർന്നാണ് പെൺകുട്ടി മരിച്ചത്.

പെൺകുട്ടിയെ നേരത്തെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു. സ്ത്രീകളെ കശാപ്പ് ചെയ്യുന്ന മാനസികരോഗം കൊലയാളിക്കുണ്ട് എന്നാണ് കുപ്പറിന്റെ അഭിഭാഷകൻ പറയുന്നത്. കൊലയാളി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നീണ്ട ക്രിമിനൽ ചരിത്രമുള്ളയാളാണ് എന്ന് പ്രോസികൂട്ടർ വ്യക്തമാക്കി.

Share
Leave a Comment

Recent News