ആശ്വാസമായി..ചേച്ചിമാരെ ദാ സ്വർണത്തിന് വില കുത്തനെ കുറഞ്ഞൂട്ടോ; ട്രംപ് ജയിച്ചു,വിപണി കയറി

Published by
Brave India Desk

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 1320 രൂപയാണ് ഒറ്റയടിയ്ക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലെത്തി. ഒരു പവൻ സ്വർണവില 57,600 രൂപയിലെത്തിയിരിക്കുകയാണ്. ഈ മാസം ഒന്നാം തീയതി മുതൽ സ്വർണവി കുത്തനെ താഴോട്ടാണ് പോകുന്നത്. ഇന്നലെ മാത്രമാണ് നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യുഎസ് പ്രിസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ 84.32 ആണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5930 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചതും ക്രിപ്‌റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽതന്നെ സ്വർണവില താഴാനുള്ള കാരണമായത്.

 

Share
Leave a Comment

Recent News