നിക്ഷേപം എന്നും നമുക്ക് അനുഗ്രഹമാണ്. പല ചിലവുകളും ബാധ്യതകളുമായി ജീവിക്കുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തിൽ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്. ഇത്തരം സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള അനുയോജ്യമായ സമയമാണിത്. സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപത്തെക്കുറിച്ച് അറിഞ്ഞാലോ?
ഗ്രാമസുരക്ഷാ യോജന എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്ന പദ്ധതിയുടെ പേര്. വെറും 50 രൂപയിൽ നിക്ഷേപം നടത്തി, കാലാവധി പൂർത്തിയാകുമ്പോൾ 35 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ നേടാൻ സാധിക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഗ്രാമസുരക്ഷാ യോജന ആരംഭിച്ചത് തന്നെ. നിക്ഷേപകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പ്രതിമാസമോ,ത്രൈമാസമോ, അർദ്ധ വാർഷികമായോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ തുക നിക്ഷേപിക്കാവുന്നതാണ്.
19നും 35നും ഇടയിൽ പ്രായമുളളവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരം. നിക്ഷേപകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാം. പത്ത് വർഷം, 15 വർഷം, 20 വർഷം എന്നിങ്ങനെയാണ് കാലാവധി. പദ്ധതിയിൽ പ്രതിദിനം 50 രൂപ വീതമാണ് നിക്ഷേപിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ഒരു മാസം നിങ്ങളുടെ നിക്ഷേപം 1500രൂപയും ഒരു വർഷത്തിൽ 18,000രൂപയുമായിരിക്കും. ഈ രീതിയിൽ, 19 വയസിൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ, 20 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപ തുക 6,48,000 രൂപയാകും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ ലഭിക്കും.
Leave a Comment