തൃശ്ശൂർ : കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎമ്മിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമി കണ്ടുകെട്ടി ഇഡി. ഇതുവരെ 117 കോടിയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമായി 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അതിൽ 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയുണ്ട് എന്നാണ് പറയുന്നത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയാണെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
ഇത് കൂടാതെ 8 ബാങ്ക് അകൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. അതിൽ 63 ലക്ഷം രൂപയാണ് ഉള്ളത്. ഈ അകൗണ്ടുകൾ സിപിഎമ്മിന്റെ വെളിപ്പെടുത്താത്ത ബാങ്ക് അകൗണ്ടുകളാണ് എന്നാണ് ഇഡി പറയുന്നത്. കള്ളപ്പണയിടപാടിന്റെ വരുമാനം പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ഈ പണമാണ് കരുവന്നൂർ ബാങ്കിന്റെ തന്നെ അഞ്ച് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്നത്. ബിനാമി അനധികൃത വ്യായ്പകൾ അനുവദിച്ചതിന് പിന്നിൽ സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നു എന്നും ഇഡി ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്.
എം.എം.വർഗീസ്, മുൻമന്ത്രി എ.സി.മൊയ്തീൻ, പ്രാദേശിക നേതാവ് പി.ആർ.അരവിന്ദാക്ഷൻ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ഈ അക്കൗണ്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണസംഘം പറഞ്ഞു. പോലീസ് അന്വേഷണം ഇഴഞ്ഞ കേസിലാണ് ഇ.ഡി 3 ഘട്ടങ്ങളിലായി 117.78 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്.
Discussion about this post