മകരവിളക്ക് തെളിഞ്ഞു ; ശരണമുഖരിതമായി സന്നിധാനം

Published by
Brave India Desk

ശബരിമല: മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തർ മകരവിളക്ക് ദർശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നു.തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്.

മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. അവിടെ നിന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് മകരവിളക്ക് ദർശിക്കാനായത്. പുല്ലുമേട്ടിലും പതിനായിരങ്ങളാണ് മകരവിളക്ക് ദർശനത്തിനായി എത്തിയിരുന്നത്.

 

Share
Leave a Comment

Recent News