രാജ്യസഭാ സീറ്റ്; തര്‍ക്കം തുടരുന്നു, സി.പി.എം- സി.പി.ഐ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

Published by
Brave India Desk

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് സി.പി.എം- സി.പി.ഐ തര്‍ക്കം തുടരുന്നു. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. വ്യാഴാഴ്ച ചേരുന്ന ഇടുമുന്നണി യോഗത്തിന് ശേഷം വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടക്കും.

ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതിന് ജയസാധ്യതയുള്ള സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ ആവശ്യപ്പട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് സിപിഎമ്മും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യ ഘട്ട ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടം ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.

കെ.എൻ. ബാലഗോപാലും ടി.എൻ. സീമയും സ്ഥാനമൊഴിയുന്ന രണ്ട് സീറ്റിൽ എം.എൽ.എമാരുടെ എണ്ണം വെച്ച് ഒരാളെ വിജയിപ്പിക്കാനേ എൽ.ഡി.എഫിന് കഴിയൂ. അതിനാലാണ് ഈ സീറ്റ് സി.പി.എം ആവശ്യപ്പെടുന്നത്. സീറ്റ് ലഭിച്ചാൽ കൊല്ലം ജില്ലയിലെ നേതാവ് പി. സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം.

കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്.

Share
Leave a Comment

Recent News