ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ കറങ്ങാൻ പോകുന്നു; മക്കള കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാർ

Published by
Brave India Desk

മക്കള കുറിച്ച് കേൾക്കുന്ന ആരോപണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടൻ കൃഷ്ണകുമാർ . മുതിർന്നവർ അല്ലെങ്കിലും പുതിയ തലമുറയെ കുറ്റപ്പെടുത്തുമെന്ന് നടൻ അഭിപ്രായപ്പെട്ടു.

പുറത്ത് കാണുന്നത് പോലെ കൂളായ അച്ഛനായിരുന്നില്ല ഞാൻ . എല്ലാവർക്കും നല്ല വഴക്ക് കൊടുക്കുമായിരുന്നു . പക്ഷേ മക്കൾ വളർന്ന് കഴിഞ്ഞപ്പോൾ എന്നെക്കാളും അറിവുള്ളവരായി . പിന്നെ ഓരോ തലമുറ കഴിയുമ്പോഴും പുതിയ തലമുറയെ കുറ്റപ്പെടുത്തും. ഇത് ഞങ്ങളും കേട്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികൾ വഴിപിഴച്ചവരാണെന്നാണ് പറയുന്നത്.

എന്റെ മക്കൾ ആൺകുട്ടികളുടെ കൂടെ കറങ്ങാൻ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവന്റെ കൂടെ കറങ്ങാൻ പോകുന്നു എന്നൊക്കെ പറയുന്നു. ഇതിലെ കാര്യമെന്താണെന്ന് വച്ചാൽ ആ പ്രായത്തിൽ എനിക്കും പെൺകുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹമുണ്ടായിരുന്നു . അഥവാ എവിടെയെങ്കിലും പോയാലും വീട്ടിൽ കള്ളം പറയും . ഇപ്പോഴത്തെ കുട്ടികൾ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം.

എന്നിരുന്നാലും എല്ലാവരുടെയും മൂല്യവും മനസ്സിലാക്കണമെന്ന് ഞാൻ മക്കളോട് പറയാറുണ്ട്. ആരെയാണെങ്കിലും ബഹുമാനിക്കണം. കൊടുക്കുന്നത് എന്താണോ അതേ തിരിച്ചു കിട്ടുകയുള്ളൂ. കൂടാതെ എന്തും അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല എന്നും നടൻ പറഞ്ഞു.

Share
Leave a Comment

Recent News