ബഹിരാകാശ സഞ്ചാരികളുടെ ജീവിതരീതികള്‍ വളരെ കൗതുകകരമാണ്. ഇവര്‍ സ്‌പേസ് സ്റ്റേഷനുകളില്‍ വെച്ച് അവര്‍ എങ്ങനെ ഭക്ഷണം കഴിക്കും, ഉറങ്ങും, വെള്ളം കുടിക്കും തുടങ്ങി പലതരം വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബഹിരാകാശത്ത് എങ്ങനെ പാന്റുകള്‍ ധരിക്കാമെന്നതാണ് വീഡിയോയുടെ ഉള്ളടക്കം. നാസയിലെ കെമിക്കല്‍ എന്‍ജിനീയറായ ഡോണ്‍ പിറ്റാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി 21നാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് കാലുകള്‍ ഒരേ സമയം എന്ന് ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാന്റിലേക്ക് ഒരേ സമയമാണ് രണ്ടുകാലുകളും ഇദ്ദേഹം ഇടുന്നത്. എന്നാല്‍ ഈ രീതിയില്‍ നിന്ന് വിഭിന്നമായി ചാടിയാണ് ഇദ്ദേഹം പാന്റുകള്‍ ധരിക്കുന്നത്.
വീഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ഞാന്‍ ഭൂമിയിലും ഇങ്ങനെ തന്നെയാണ് പാന്റുകള്‍ ധരിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു. നിങ്ങളൊരു അസാധ്യ സംഭവം തന്നെയെന്നാണ് മറ്റൊരാളുടെ കമന്റ്.
Leave a Comment