പ്രയാഗ്രാജ്: ധന്വന്തരി രത്‌ന പുരസ്‌കാരം സമ്മാനിച്ചു. മഹാകുംഭമേളയോട് അനുബന്ധിച്ച് ഒരു മാസമായി കുംഭമേളനഗരിയിൽ തപസ്യ ആയുർവേദ ഹോസ്പിറ്റൽ ഫിസിയോ തെറാപ്പി റിഹാബിലിറ്റേഷൻ നടത്തിവന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അവസാനിച്ചു. ഇതിനോടനുബന്ധിച്ച് കിന്നർ അഖാഡയിൽ നടന്ന ചടങ്ങിൽ ആചാര്യ മഹാമണ്ഡലേശ്വർ ഡോക്ടർ ലക്ഷ്മി നാരായണ ത്രിപാഠി തപസ്യ ആയുർവേദ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോക്ടർ ദീപ്തി ആർഎസ് നായി ധന്വന്തരി രത്‌നപുരസ്‌കാരം സമ്മാനിച്ചു.
കിന്നർ അഖാഡയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ അഗ്‌നിവേശ് എം നായർ പുരസ്‌കാരം ഏറ്റുവാങ്ങി. അഖാഡ സ്ഥാപകൻ ദുർഗാദാസ് നന്ദഗിരി മഹാമണ്ഡലേശ്വർമാരായ ദീപാനന്ദഗിരി കല്യാണിനന്ദഗിരി മാ പവിത്രാനന്ദഗിരി പർവ്വതിനന്ദഗിരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Leave a Comment