സ്മാര്‍ട്ട് ഫോണുകള്‍ ഉയര്‍ത്തുന്ന റേഡിയേഷന്‍ ഭീഷണിയെക്കുറിച്ച് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇവയില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ തരംഗങ്ങള്‍ മനുഷ്യശരീരത്തിലെ കലകള്‍ ആഗിരണം ചെയ്യുന്നുണ്ട്. ഇത് ദോഷകരമാണെന്നു പൊതുവേ പറയാറുണ്ടെങ്കിലും അതിനു ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. റേഡിയോ തരംഗങ്ങള്‍ മനുഷ്യ ശരീരത്തെ സംബന്ധിച്ച് പൊതുവേ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ലാപ്ടോപ്പുകളില്‍ നിന്നും വരുന്ന ഇഎംഎഫ് (ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്‍) മനുഷ്യ ശരീരത്തിലുള്‍പ്പെടെയുള്ള ജീവനുള്ള കലകള്‍ ആഗിരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം റേഡിയേഷനുകള്‍ പരിമിതമായ അളവിലായതിനാല്‍ പൊതുവെ സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നാണ് സ്വിന്‍ബേണ്‍ ടെക്‌നോളജി സര്‍വകലാശാലയിലെ ആരോഗ്യ-മെഡിക്കല്‍ സയന്‍സസ് വകുപ്പിന്റെ ചെയര്‍മാനും ഇഎംഎഫിന്റെ ജൈവശാസ്ത്ര വിദഗ്ധനുമായ ആന്‍ഡ്രൂ വുഡ് പറയുന്നത് പുതിയ പഠനപ്രകാരം വീട്ടില്‍ ഉപയോഗിക്കുന്ന മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളില്‍ നിന്ന് വരുന്ന റേഡിയേഷന് സമാനമാണിതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഫോണുകളില്‍ നിന്നുള്‍പ്പെടെ വരുന്ന റേഡിയേഷന്‍ അധികസമയം സമയം ഏല്‍ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മറുവാദമുണ്ട്. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അധികമില്ല. ഫോണുകളില്‍ നിന്നുള്ള ഇഎംഎഫ് റേഡിയേഷന് തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, കാന്‍സര്‍ എന്നിവയുള്‍പ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകളൊന്നും ഇല്ല.
Leave a Comment