പാലക്കാട്; ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാലാണ് പോക്‌സോ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതിയുടെ മൊഴി. ഇവരെ റിമാൻഡ് ചെയ്തു.ഇന്നലെയാണ് 35കാരി 14കാരനുമായി നാടുവിട്ടത്.
കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളംഭാഗത്തേക്ക് ഇവർ പോയതായും മനസ്സിലാക്കി. എറണാകുളത്ത് ബസിറങ്ങിയപ്പോൾത്തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കയായിരുന്നു.
Leave a Comment