ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രജീവി ഭൂമിയിലെത്തും, യുഎസിൽ വിനാശകരമായ ചുഴലിക്കാറ്റ് ,യുഎസിൽ ആഭ്യന്തരയുദ്ധം ഇങ്ങനെ ഇങ്ങനെ ആശങ്കപ്പെടുത്തുന്ന ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത ടൈം ട്രാവലറായ എല്‍വിസ് തോംസണ്‍. 2025 ല്‍ ലോകത്ത് സംഭവിക്കാന്‍ പോവുന്ന അഞ്ച് സംഭവങ്ങള്‍ ആണ് എ.വിസ് തോംസൺ പ്രവചിച്ചിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രവചനങ്ങൾ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.പ്രവചനങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ. യുഎസിലെ ഒക്ലഹോമയില്‍ വിനാശകരമായ ചുഴലിക്കാറ്റുണ്ടാകും. ഏപ്രില്‍ ആറിന് ഇത് സംഭവിക്കുമെന്നാണ് എല്‍വിസ് തോംസണ്‍ പ്രവചിക്കുന്നത്. 24 കിലോമീറ്റര്‍ വീതിയും മണിക്കൂറില്‍ 1046 കിമീ വേഗവുമുള്ള ചുഴലിക്കാറ്റായിരിക്കും അത്.
മെയ് 27ന് യുഎസില്‍ രണ്ടാം ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്നതാണ് അടുത്ത പ്രവചനം.അതിന്റെ ഫലമായി ടെക്സസ് യുഎസില്‍ നിന്ന് വിട്ട് പോവുമെന്നും അദ്ദേഹം പറയുന്നു. ആണാവായുധങ്ങൾ വരെ പ്രയോഗിക്കുന്ന ആഗോള സംഘർഷമുണ്ടാകും. ഈ സംഘർഷം അമേരിക്കയെ നാശത്തിലേക്ക് തള്ളിവിടുമെന്നും എല്‍വിസ് പ്രവചിക്കുന്നു.
സെപ്റ്റംബര്‍ ഒന്നിന് ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രജീവി ഭൂമിയിലെത്തും. 12000 മനുഷ്യരെ അവരുടെ സുരക്ഷയ്ക്കായി വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുപോവും.
സെപ്റ്റംബര്‍ 19 ന് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ശക്തിയേറിയ കൊടുങ്കാറ്റ് വീശും. നീലത്തിമിംഗിലത്തേക്കാള്‍ ആറിരട്ടി വലിപ്പമുള്ള സെറീന്‍ ക്രൗണ്‍ എന്ന ഭീമാകാരമായ കടല്‍ജീവിയെ കണ്ടെത്തും. ഭൂമിയെ ദ്രോഹിക്കാന്‍ ഉദ്ദേശമുള്ള അപകടകാരികളായ അന്യഗ്രഹജീവികളെ കുറിച്ചും എല്‍വിസ് മുന്നറിയിപ്പ് നല്‍കുന്നു.
എല്‍വിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 2.6 കോടിയാളുകള്‍ കണ്ടുകഴിഞ്ഞു. പ്രവചനത്തിന് പ്രതികരണവും കുറവല്ല. പ്രവചനത്തെ അത്രകണ്ട് ആരും വിശ്വസിച്ചിട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
Leave a Comment