2024-25 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.2% വളർച്ച കൈവരിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയ൦ (MoSPI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതേ പാദത്തിലെ നോമിനൽ ജിഡിപിയിലെ വളർച്ചാ നിരക്ക് 9.9% ആയി കണക്കാക്കപ്പെടുന്നു. ഈ പുതിയ കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരമായ വികാസത്തെ സൂചിപ്പിക്കുന്നു, 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 5.6% ആയി പരിഷ്കരിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണിത്.
നേരത്തെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ആവര്‍ത്തിച്ചിരുന്നു . ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്. മറുവശത്ത്, ചൈനയ്ക്ക് പട്ടികയില്‍ കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. നേരത്തെ ലോകബാങ്ക് മുതല്‍ ഐഎംഎഫ് വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് എസ്റ്റിമേറ്റ് പുതുക്കി വര്‍ദ്ധിപ്പിച്ചിരുന്നു.
Discussion about this post