ബസൂക്കയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു,ഡ്രസ് മാറാൻ സ്ഥലം കിട്ടിയില്ല; ആറാട്ടണ്ണൻ

Published by
Brave India Desk

മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ ലൈവിലൂടെയാണ് ഇയാൾ സന്തോഷം പങ്കുവച്ചത്. ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.

”ബാഡ് ബോയ്‌സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണെന്ന് സന്തോഷ് വർക്കി പറയുന്നു.

പക്ഷെ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റി, ഞാൻ പൈസ വാങ്ങിയിട്ടില്ലാ, എൻറെ സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാൻ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്.”ആറാട്ട് അണ്ണൻ പറഞ്ഞു.

 

Share
Leave a Comment

Recent News