കൊച്ചി ;തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ പരിശോധന തുടരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും മൂഴിക്കുളം പാലത്തില്‍ താഴെയും പുഴയിലും തിരച്ചിൽ തുടരുകയാണ് .പാലത്തിനു താഴെ വെള്ളത്തിന് ആഴമുണ്ടെന്നും എന്നാൽ കാര്യമായ ഒഴുക്കില്ലെന്നും പോലീസ് പറഞ്ഞു. ആറംഗ സ്കൂബ ടീം സ്ഥലത്തെത്തി.
അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
കുട്ടിയെ കാണാതായെന്ന് ആദ്യം പോലീസിന് മൊഴി നൽകിയ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരം. അമ്മയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കുട്ടിയും അമ്മയും നടന്നുനീങ്ങുന്ന നിര്‍ണായകദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുട്ടി കാണാതാകുന്ന സമയത്ത് ധരിച്ചിരുന്നത് പിങ്ക് ടോപ്പും നീല ജീന്‍സുമായിരുന്നു. പരസ്പര വിരുദ്ധമായാണ് അമ്മ സംസാരിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്മയെ ചെങ്ങമനാട് പോലീസ് ചോദ്യം ചെയ്തു.അമ്മയ്ക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു
Leave a Comment